കോട്ടയം: കടുത്ത ചൂടില്‍ കുളിരായി വേനല്‍മഴ. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ ജില്ലയൊട്ടാകെ വ്യാപകമായി മഴ പെയ്തു. പല തവണയായിട്ടാണ് പെയ്തത്. രാത്രി വൈകിയും മഴ ലഭിച്ചു. ഡിസംബര്‍ പകുതിയോടെ മഴ പെയ്തതിനു ശേഷം ജില്ലയില്‍ മഴ പെയ്തിരുന്നില്ല. കോട്ടയം, ചിങ്ങവനം, ഏറ്റുമാനൂര്‍, പാലാ, വൈക്കം, പാന്പാടി, മണർകാട്, മീനടം തുടങ്ങിയ പ്രദേശങ്ങളില്‍ മഴ പെയ്തു. ചാറ്റല്‍മഴയായി തുടങ്ങി ശക്തമല്ലാത്ത രീതിയില്‍ മഴ പെയ്യുകയായിരുന്നു. ഇടയ്ക്ക് ചെറിയ മിന്നലും ഇടിയുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് 38 ഡിഗ്രി വരെയെത്തിയിരുന്നു. രാവിലെ നല്ല തണുപ്പുമുണ്ട്. തിങ്കളാഴ്ച എരുമേലി, മുണ്ടക്കയം പ്രദേശത്ത് മഴ പെയ്തിരുന്നു. പാലായിലും ചെറിയ ചാറ്റല്‍ മഴയുണ്ടായി.
കുളിരായി വേനൽമഴ
11:45 PM Jan 24, 2023 | Deepika.com