ജഗതി എൻ.കെ. ആചാരി അനുസ്മരണം
10:53 PM Jan 24, 2023 | Deepika.com
തിരുവല്ല: കലയുടെ കുലപതിയായിരുന്ന ജഗതി എൻ.കെ. ആചാരിയുടെ 99-മത് ജന്മദിനവും ബാലികാദിനവും ആചരിച്ചു. വിശ്വകർമ ഐക്യവേദിയും വിശ്വകർമ കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ജില്ലാകമ്മറ്റി ഓഫീസിൽ നടന്ന സമ്മേളനം ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ റ്റി.സി. രാജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ കലോത്സവം ലളിതഗാനം മത്സരത്തിൽ എ ഗ്രേഡു നേടിയ നനന്ദ. കെ. പ്രമോദിന് ജില്ലാ ചെയർമാൻ ടി.ആർ. ബാലചന്ദ്രൻ ബാലദിനപുരസ്കാരം നൽകി. അനിൽ പെരുന്തുരുത്തി, പ്രമോദ് മുത്തുർ, മനോജ് മുത്തൂർ, വത്മ്മ സോമൻ, എസ്.കെ. സുധാമണി, രഞ്ജിനി രാജപ്പൻ, ദാമോദരൻ ആചാരി, ഗോപേഷ് മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.