മുതലക്കോടം: ഞാറക്കുളം-തുറയ്ക്കൽ-കല്ലിടുക്കിൽ കുടുംബയോഗം തുറയ്ക്കൽ രാജു ജോസഫിന്റെ ഭവനത്തിൽ നാളെ നടക്കും. രാവിലെ എട്ടിനു പള്ളിയിൽ വിശുദ്ധ കുർബാന-ഫാ. സക്കറിയാസ് കല്ലിടുക്കിൽ. പത്തിനു നടക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷത വഹിക്കും. വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ, ഫാ. ചാൾസ് ഞാറക്കുളം എന്നിവർ പ്രസംഗിക്കും.
വെറ്ററിനറി
ഡോക്ടർമാർ
ഇടുക്കി: ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ രാത്രികാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് തൊടുപുഴ, നെടുങ്കണ്ടം, ദേവികുളം, അഴുത ബ്ലോക്കുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വെറ്ററിനറി സർവീസ് പ്രൊവൈഡർമാരുടെ നിയമനം നടത്തുന്നതിന് ബിവിഎസ്ഇ ആൻഡ് എഎച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
വെറ്ററിനറി ബിരുദധാരികൾ 30നു രാവിലെ 11നു പൂർണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ട. വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
കുടുംബയോഗം
10:44 PM Jan 24, 2023 | Deepika.com