പിഎഫ് പെൻഷൻ അദാലത്ത് 27ന് കോട്ടയത്തും പാന്പനാറിലും
10:44 PM Jan 24, 2023 | Deepika.com
കോട്ടയം: റീജണൽ പിഎഫ് കമ്മീഷണറുടെ കാര്യാലയത്തിൽ എല്ലാ മാസവും 10നു നടത്തിയിരുന്ന പിഎഫ്, പെൻഷൻ അദാലത്ത് ഇനിമുതൽ എല്ലാ മാസവും 27നു നിധി ആപ്കേ നികട് എന്ന പേരിൽ ജില്ലാ അടിസ്ഥാനത്തിൽ ജനസന്പർക്ക പരിപാടിയായി നടത്തും. കോട്ടയം ജില്ലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി നേരിട്ടോ തപാലിലൂടെയോ ഇ-മെയിൽ മുഖേനയോ (ro.kottayam@epfindia.gov.in) UAN, PF അക്കൗണ്ട് നന്പർ ,PPO നന്പർ, മൊബൈൽ നന്പർ എന്നിവയടക്കം ഇന്നു വൈകുന്നേരം നാലിനു മുന്പായി കോട്ടയം റീജണൽ ഓഫീസിൽ സമർപ്പിക്കണം. ഇടുക്കി ജില്ലയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി മൂന്നാറിലുള്ള ജില്ലാ ഓഫീസിലേക്ക് നേരിട്ടോ തപാലിലൂടെയോ ഇ-മെയിൽ മുഖേനയോ (do.munnar@epfindia.gov.in) UAN, PF അക്കൗണ്ട് നന്പർ, PPO നന്പർ, മൊബൈൽ നന്പർ എന്നിവയടക്കം സമർപ്പിക്കണം. പരാതിയിൽ നിധി ആപ്കേ നികട് എന്ന് പ്രത്യേകം എഴുതിയിരിക്കണം. കോട്ടയം ജില്ലയുടെ അദാലത്ത് 27നു രാവിലെ ഒന്പതുമുതൽ തിരുനക്കര ശ്രീനിവാസ അയ്യർ റോഡിലുള്ള ബാങ്ക് എംപ്ലോയീസ് ഹാളിലും ഇടുക്കി ജില്ലയുടെ അദാലത്ത് 27നു രാവിലെ ഒന്പതു മുതൽ പാന്പനാർ പഞ്ചായത്ത് കല്യാണമണ്ഡപം ഹാളിലും നടക്കും. അന്നേദിവസം നേരിട്ടും പരാതികൾ സ്വീകരിക്കും.