കാൽവരിമൗണ്ട്: ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും ഭാഗമായി സംഘടിപ്പിച്ച കാൽവരിമൗണ്ട് ഫെസ്റ്റിൽ ഇന്നലെ കാർഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും നടത്തി.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഇടശേരിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം ചെറിയാൻ കട്ടക്കയം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സോജി തോമസ് വിഷയാവതരണം നടത്തി. ജില്ലാ അഗ്രി ഫാം സൂപ്രണ്ട് ഡോ. ബിജുമോൻ സ്കറിയ ക്ലാസെടുത്തു. തമിഴ്നാട് അഗ്രിക്കൾച്ചറൽ അസോസിയേഷൻ അംഗം പ്രകാശ് രാമസ്വാമിയെ ചടങ്ങിൽ ആദരിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സോണി ചൊള്ളാമഠം, പഞ്ചായത്ത് അംഗങ്ങളായ ബിൻസി റോയി, ഷേർളി ജോസഫ്, എൻ.ആർ. ജയൻ, മോളിക്കുട്ടി ജയിംസ്, ജിന്റു ബിനോയി, വി.എൻ. പ്രഹ്ളാദൻ, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ സിബി മാക്കൽ, ജോയി തുണ്ടിയിൽ, ജി. ജോസ്, സ്കറിയ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
മൃഗസംരക്ഷണ സെമിനാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. തങ്കമണി വെറ്ററിനറി സർജൻ ഡോ. ധനേഷ് കൃഷ്ണൻ വിഷയാവതരണം നടത്തി. മുരിക്കാശേരി വെറ്ററിനറി സർജൻ ഡോ. റോമിയോ സണ്ണി ക്ലാസ് നയിച്ചു.
കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിൽ ഇന്ന്
`
കാൽവരിമൗണ്ട്: ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരിമൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും അഞ്ചാം ദിനമായ ഇന്നു രാവിലെ പത്തിനു 10 ന് ’ജാഗ്രത സമിതി ഏകദിന ശില്പശാല’ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാമക്ഷി ഗ്രാമപഞ്ചായത്ത് അംഗം ഷേർലി ജോസഫ് അധ്യക്ഷത വഹിക്കും.
ഐസിഡിഎസ് സൂപ്പർവൈസർ ടി.ആർ. ഇന്ദുലേഖ വിഷയാവതരണം നടത്തും. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സബൂറ ബീവി ക്ലാസ് നയിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു ക്ഷീരവികസന സെമിനാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി തോമസ് ഉദ്ഘാടനം ചെയ്യും. കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം വി.എൻ. പ്രഹ്ലാദൻ അധ്യക്ഷത വഹിക്കും. ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളാസ് വിഷയാവതരണം നടത്തും. ഇടുക്കി ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോൾ ഓഫീസർ അഞ്ജു കുര്യൻ ക്ലാസ് നയിക്കും. മൂന്നിനു പ്രാദേശിക കലാപരിപാടികൾ. രാത്രി 7.30നു ഫ്ളവേഴ്സ് ടോപ് സിംഗർ ഫെയിം വൈഷ്ണവി പണിക്കർ നയിക്കുന്ന ഗാനസന്ധ്യ.
കാൽവരിമൗണ്ട് ഫെസ്റ്റിൽ കാർഷിക-മൃഗസംരക്ഷണ സെമിനാർ
10:44 PM Jan 24, 2023 | Deepika.com