ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലിരുന്ന സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ രാവിലെ 7.30ന് ഈരാറ്റുപേട്ട എംഇഎസ് കവലയിലായിരുന്നു സംഭവം.
പാലാ പന്ത്രണ്ടാംമൈൽ സ്വദേശി രാമചന്ദ്രന്റെ സ്കൂട്ടറാണ് മോഷണം പോയത്. സ്ഥലത്തെത്തിയ രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേക്കുപോയ സമയത്താണു മോഷണം. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. വാഹനത്തിനു സമീപമെത്തിയ യുവാവ് അല്പസമയം സമീപത്ത് ചുറ്റിക്കറങ്ങി പരിസരം വീക്ഷിച്ചശേഷം വാഹനം സ്റ്റാർട്ടാക്കി ഓടിച്ചുപോകുകയായിരുന്നു. യുവാവ് മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. ടിവിഎസ് എൻടോർക്ക് മോഡൽ സ്കൂട്ടറാണ് നഷ്ടമായത്.
റോഡ് സൈഡിലിരുന്ന സ്കൂട്ടർ മോഷ്ടിച്ചു
10:31 PM Jan 24, 2023 | Deepika.com