കട്ടപ്പന: മലനാട് സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഇരട്ടയാർ ശാഖ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12നു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
വായ്പാവിതരണ ഉദ്ഘാടനം എം.എം. മണി എംഎൽഎ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിക്കും.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി നിക്ഷേപം സ്വീകരിക്കലും ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ വി.എൻ. മോഹനൻ സ്വർണപ്പണയ വായ്പയും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജോസ്റ്റാൽ ഫ്രാൻസിസ് അംഗസമാശ്വാസ സഹായ വിതരണവും ഇടുക്കി സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എസ.് അശോകൻ റിസ്ക് ഫണ്ട് ധനസഹായ വിതരണവും നിർവഹിക്കും.
ജോസുകുട്ടി കണ്ണമുണ്ട, സിനി മാത്യു, ജൂണി ചെറിയാൻ, യു. അബ്ദുൾ റഷീദ്, സി.ആർ. വിൽസണ്, ജോസഫ് തോമസ്, ജോയി ജോർജ് കുഴികുത്തിയാനി, പി.ബി. ഷാജി, ജോസ് തച്ചാപറന്പിൽ, ലാലിച്ചൻ വള്ളക്കട, ബെന്നി മുത്തുമാംകുഴയിൽ, കെ.സി. രമേശൻ, തങ്കച്ചൻ നടയ്ക്കൽ, സജി അയ്യനാംകുഴി എന്നിവർ പ്രസംഗിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ. വാസു സ്വാഗതവും ബാങ്ക് ഡയറക്ടർ സി.എം. കുര്യാക്കോസ് നന്ദിയും പറയും.
മലനാട് ബാങ്ക് ഇരട്ടയാർ ശാഖ ഉദ്ഘാടനം നാളെ
10:23 PM Jan 24, 2023 | Deepika.com