കൂ​ട്ടി​ക്ക​ലി​ന് ആ​ശ്വാ​സ​പ​ദ്ധ​തി​യു​മാ​യി ഈ​സ്റ്റ് ബാ​ങ്ക്

10:16 PM Jan 24, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യാ​യ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​യ്പാ കു​ടി​ശി​ക​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക സ​മാ​ശ്വാ​സ​പ​ദ്ധ​തി മീ​ന​ച്ചി​ല്‍ ഈ​സ്റ്റ് അ​ര്‍​ബ​ന്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചു.
കൂ​ട്ടി​ക്ക​ല്‍, കൊ​ക്ക​യാ​ര്‍ വി​ല്ലേ​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​സ്തു​ക്ക​ള്‍ ഈ​ട് ന​ല്‍​കി എ​ടു​ത്തി​രി​ക്കു​ന്ന വാ​യ്പ​ക​ള്‍​ക്കാ​ണ് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം മാ​ര്‍​ച്ച് 31ന​കം വാ​യ്പ മു​ഴു​വ​നാ​യി അ​ട​ച്ചു തീ​ര്‍​ക്കു​ന്ന​വ​ര്‍​ക്കാ​ണു പ​ര​മാ​വ​ധി പ​ലി​ശ​യി​ള​വ് ന​ല്‍​കു​ന്ന​തെ​ന്നു ചെ​യ​ര്‍​മാ​ന്‍ കെ.​എ​ഫ്. കു​ര്യ​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍​പ​റ​മ്പി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കു​ടി​ശി​ക​യാ​യി നാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞ വാ​യ്പ​ക​ളി​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് പ​ലി​ശ​യി​ല്‍ 100 ശ​ത​മാ​നം ഇ​ള​വു ന​ല്‍​കും. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 80 ശ​ത​മാ​ന​വും 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 60 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള വാ​യ്പ​ക​ള്‍​ക്ക് 50 ശ​ത​മാ​ന​വും പ​ലി​ശ​യി​ല്‍ ഇ​ള​വു ന​ല്‍​കും.
കു​ടി​ശി​ക​യാ​യി മൂ​ന്നു വ​ര്‍​ഷം ക​ഴി​ഞ്ഞ വാ​യ്പ​ക​ളി​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള​തി​ന് 80 ശ​ത​മാ​ന​വും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 70 ശ​ത​മാ​ന​വും 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 50 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള വാ​യ്പ​ക​ള്‍​ക്ക് 40 ശ​ത​മാ​നും പ​ലി​ശ​യി​ല്‍ ഇ​ള​വു ന​ല്‍​കും. കു​ടി​ശി​ക​യാ​യി ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞ വാ​യ്പ​ക​ളി​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 70 ശ​ത​മാ​ന​വും അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 60 ശ​ത​മാ​ന​വും 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍​ക്ക് 40 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തി​ലു​ള്ള മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് 30 ശ​ത​മാ​ന​വും പ​ലി​ശ​യി​ല്‍ ഇ​ള​വു ന​ല്‍​കും. മാ​ര്‍​ച്ച് 31 മു​ന്പ് കു​ടി​ശി​ക മാ​ത്ര​മാ​യി അ​ട​യ്ക്കു​ന്ന​വ​ര്‍​ക്കു പ​ലി​ശ​യി​ല്‍ 20 ശ​ത​മാ​നം ഇ​ള​വു ല​ഭി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഷോ​ൺ ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, സി​ഇ​ഒ എ​ബി​ൻ എം. ​എ​ബ്രാ​ഹം മ​ഴു​വ​ഞ്ചേ​രി​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ മ​ണി​ക്കൊ​മ്പേ​ൽ, ജോ​ർ​ജു​കു​ട്ടി കെ.​ടി. ക​ദ​ളി​ക്കാ​ട്ടി​ൽ, മ​നോ​ജ് പി.​എ​സ്. പു​തു​പ്പ​ള്ളി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.