മുണ്ടക്കയം: മുണ്ടക്കയത്തിന്റെ ആദ്യകാല ഓട്ടോ ഡ്രൈവർ വണ്ടന്‍പതാല്‍ അസംബനി പുത്തന്‍പുരയ്ക്കല്‍ ബേബിരാജ് (ബേബിച്ചേട്ടന്-72) യാത്രയായി.
മുണ്ടക്കയംകാർക്ക് ഓട്ടോറിക്ഷയെപ്പറ്റി കേട്ടുപരിചയം പോലുമില്ലാത്ത നാലു പതിറ്റാണ്ട് മുമ്പാണ് ബേബിച്ചേട്ടൻ ഓട്ടോറിക്ഷയുമായി മുണ്ടക്കയത്ത് എത്തുന്നത്. പിന്നീട് മുണ്ടക്കയംകാരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറായി ബേബിച്ചേട്ടൻ മാറി. വണ്ടന്‍പതാല്‍ സ്വദേശികളായ യൂസഫും ബേബിയുമായിരുന്നു അന്ന് ഓട്ടോസവാരി നടത്തിയിരുന്നത്. യൂസഫ് അടുത്ത കാലത്ത് മരിച്ചു. ആദ്യകാല ഓട്ടോ ഡ്രൈവര്‍ എന്ന പരിഗണന പിന്നീട് ബേബിക്കു മാത്രം സ്വന്തമായിരുന്നു.
മുണ്ടക്കയം ഓട്ടോറിക്ഷ സ്റ്റാൻഡിലെ സൗമ്യനായ മുഖമായിരുന്നു ബേബിയുടെത്. അമിത കൂലി വാങ്ങിയെന്ന് ഒരുകാലത്തും പരാതിയും ഉണ്ടായിട്ടില്ല. ഗ്രാമീണ മേഖയിലേക്ക് യാത്രാ ദുരിതമായിരുന്ന കാലമായിട്ടും ഓട്ടം വിളിച്ചാല്‍ ഒരു മടിയുമില്ലാതെ ബേബിച്ചേട്ടന് സവാരി പോകുമായിരുന്നു. ഓട്ടോ ഡ്രൈവിംഗ് മേഖലയിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവന്നെങ്കിലും ബേബിച്ചേട്ടന്റെ തിരക്ക് അപ്പോഴും കുറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.
മുണ്ടക്കയത്തിന്റെ പ്രിയപ്പെട്ട ഓട്ടോഡ്രൈവർ ബേബിച്ചേട്ടൻ വിടപറഞ്ഞു
10:16 PM Jan 24, 2023 | Deepika.com