വഴിയരികില്‍ മരിച്ച നിലയില്‍
10:13 PM Jan 24, 2023 | Deepika.com
കല്‍പ്പറ്റ: മധ്യവയസ്കനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാട്ടക്കൊല്ലിയില്‍ താമസിക്കുന്ന ഓണിവയല്‍ സ്വദേശി ജിജിമോനാണ് (പാപ്പന്-44) മരിച്ചത്. ബൈപാസില്‍ ജനമൈത്രി ജംഗ്ഷനിലാണ് ജിജിമോനെ മരിച്ച നിലയില്‍ കഴിഞ്ഞ രാത്രി കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാഹനം ഇടിച്ചാണ് മരണമെന്നു സംശയമുണ്ട്.