തൊടീക്കളം സ്വദേശി റോഡരികിൽ മരിച്ചനിലയിൽ
10:07 PM Jan 24, 2023 | Deepika.com
കൂത്തുപറമ്പ്: കോളയാട് ചങ്ങല ഗേറ്റിനു സമീപം മധ്യവയസ്കനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊടീക്കളം യുടിസി കോളനിയിലെ പി. ചന്ദ്രൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. റോഡരികിൽ വീണു മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.