കൊല്ലങ്കോട് : ഉൗട്ടറ പുഴപ്പാലം ബലപ്പെടുത്തി വാഹനസഞ്ചാരം ഏർപ്പെടുത്തുകയും സമീപത്തായി പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊല്ലങ്കോട്ടിൽ നടക്കുന്ന യുഡിഎഫ് പ്രതിഷേധ സംഗമം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യും.
ഇന്ന് കാലത്ത് ഒന്‍പതിന് അയ്യപ്പൻകാവിനു സമീപം ആരംഭിക്കുന്ന പ്രതിഷേധ സംഗമം പരിപാടിയിൽ എം.പി. രമ്യ ഹരിദാസ്, മുൻ എംപി വി.എസ്. വിജയരാഘവൻ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, ജില്ലാ കണ്‍വീനർ പി.ബാലഗോപാലൻ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം.എസ്. നാസർ, എൻ.വി.സാബു (കേരള കോണ്‍ഗ്രസ്), എം.കലാധരൻ (സിഎംപി), ആർ.ജിതേഷ് കുമാർ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ മറ്റും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മറ്റും കണ്‍വീനർ എ.വി. ജലീൽ എന്നിവർ അറിയിച്ചു.
പുതിയ പാലം നിർമ്മിക്കണം : യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്
01:50 AM Jan 24, 2023 | Deepika.com