അലനല്ലൂർ : എടത്തനാട്ടുകര-വട്ടമണ്ണപ്പുറം-ചളവ റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായിട്ടും ത്രിതല പഞ്ചായത്തുകളടക്കം തിരിഞ്ഞുനോക്കാത്തതിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലക്കാർഡുമായി റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അലനല്ലൂർ പഞ്ചായത്തിലെ ഒന്ന്, മൂന്ന്, 23 വാർഡുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന പ്രധാന റോഡ് തകർന്ന് യാത്രാദുരിതം തുടങ്ങിയിട്ട് ഏറെ നാളായി. മലപ്പുറം ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിനെ ആശ്രയിച്ച് എഴുനൂറോളം കുടുംബങ്ങളാണ് കഴിയുന്നത്. 2006ൽ എട്ട് മീറ്റർ വീതിയിൽ ബ്ലോക്ക് പഞ്ചാ യത്തിന്റെ കീഴിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണിത്.
കഐസ്ആർടിസിയും സ്വകാര്യ ബസുകളും ഇതിലെ സർവീസ് നടത്തിയിരുന്നങ്കിലും പിന്നീട് അതും നിലച്ചു സ്കൂൾ കോളജ് വിദ്യാർത്ഥികളും ഒട്ടേറെ സാധരണക്കാരും ആശ്രയിക്കുന്ന ഈ റോഡിലൂടെ ഇപ്പോൾ ടാക്സി വാഹനങ്ങൾ പോലും സർവീസ് നടത്താൻ മടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നവീകരണത്തിനാവശ്യമായ തുക ത്രിതല പഞ്ചായത്തുകൾക്ക് അനുവദിക്കാൻ കഴിയില്ലെങ്കിൽ റോസ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുക്കാരുടെ പ്രധാന ആവശ്യം.
വട്ടമണ്ണപ്പുറം ചളവ റോഡിന്റെ തകർച്ച : പ്രതിഷേധവുമായി വിദ്യാർഥികളും രംഗത്ത്
01:50 AM Jan 24, 2023 | Deepika.com