പരിശീലനം നല്കി
01:34 AM Jan 24, 2023 | Deepika.com
കാഞ്ഞങ്ങാട്: സ്പിക്ക് മാക്കേ നോര്‍ത്ത് കേരളയുടെ നേതൃത്വത്തില്‍ പരിശീലനം റോട്ടറി സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലേ മോഡലിംഗ്, മ്യൂറല്‍ പെയിന്റിംഗ് എന്നിവയില്‍ പരിശീലനം നല്കി. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് കെ.കെ.സേവിച്ചന് ഉദ്ഘാടനം ചെയ്തു. സ്പിക്ക് മാക്ക് കോ-ഓര്‍ഡിനേറ്റര്‍ രമേശ് ബാബു അധ്യക്ഷതവഹിച്ചു. ഡോ. രാജശ്രീ സുരേഷ്, സ്വാശ്രയ സൊസൈറ്റി പ്രസിഡന്റ് ഗജാനന്‍ കമ്മത്ത് ഡയക്ടര്‍ എന്‍.സുരേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജിത് സി.നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്.ബല്‍രാജ് സ്വാഗതവും പി.വി.ദേവകി നന്ദിയും പറഞ്ഞു.