വെള്ളരിക്കുണ്ട്: നടനും തിരക്കഥാകൃത്തുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍ഗോഡ് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്. 2022 ലെ മികച്ച ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയിരുന്നു. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിട്ടുണ്ട്. "തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ആദ്യസിനിമയിലെ വേഷം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് "ന്നാ താന്‍ കേസ് കൊട്, പാല്‍തു ജാന്‍വര്‍, കുട്ടനാടന്‍ മാര്‍പാപ്പ, കാമുകി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. "കുറ്റവും ശിക്ഷയും' എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നു. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്.
സിബി തോമസ് ഇനി വിജിലന്‍സ് ഡിവൈഎസ്പി
01:31 AM Jan 24, 2023 | Deepika.com