തലശേരി: വിവാഹ വീട്ടിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ക്വട്ടേഷൻ പ്രകാരം മാരകായുധങ്ങളുമായി ആക്രമിക്കാനെത്തിയ മൂന്നംഗ ക്വട്ടേഷൻ സംഘത്തിലെ ഒരാൾക്കൂടി അറസ്റ്റിൽ.
പാനൂർ ബേസിൽ പീടികയിലെ കെ. എം. ശ്രീലാലിനെ (30)യാണ് പാനൂർ സിഐ എംപി ആസാദും സംഘവും നെടുന്പാശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് കേസുകളിലും കള്ളക്കടത്ത് കേസിലും പ്രതിയാണ് അറസ്റ്റിലായ ശ്രീലാലെന്ന് പോലീസ് പറഞ്ഞു.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ അശ്വന്ത് എന്ന യുവാവിനെ കഴിഞ്ഞ 19ന് സിഐയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് പ്രദേശം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന പോലീസിനെ കണ്ട സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്നാലെ ഓടി അശ്വന്തിനെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു.
തലശേരി നഗരസഭ മുൻ കൗൺസിലറും സിപിഎം നേതാവുമായിരുന്ന സി.ഒ .ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് അശ്വന്ത്.
മനേക്കര ക്വട്ടേഷൻ കേസ്: ഓപ്പറേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
01:31 AM Jan 24, 2023 | Deepika.com