കാസര്‍ഗോഡ്: കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം(സിപിസിആര്‍ഐ) ഡയറക്ടറായി ഡോ.കെ.ബാലചന്ദ്ര ഹെബ്ബാര്‍ ചുമതലയേറ്റു. ഉഡുപ്പി സ്വദേശിയായ അദ്ദേഹം 2010 മുതല്‍ സിപിസിആര്‍ഐയില്‍ പ്ലാന്റ് ഫിസിയോളജി, ബയോ കെമിസ്ട്രി, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗം തലവനാണ്.
തെങ്ങിന്റെ പൂങ്കുലയില്‍നിന്ന് ലഹരിയില്ലാത്ത നീര ശേഖരിക്കുന്നതിനുള്ള കോക്കോസാപ്പ് ചില്ലര്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിരുന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നീര ശേഖരണത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനും ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇന്നലെ സിപിസിആര്‍ഐയില്‍ നടന്ന ചടങ്ങില്‍ ആക്ടിംഗ് ഡയറക്ടര്‍ ഡോ.കെ. മുരളീധരനില്‍നിന്ന് ചുമതലയേറ്റെടുത്തു.
സിപിസിആര്‍ഐ ഡയറക്ടറായി ഡോ.കെ.ബി. ഹെബ്ബാര്‍ ചുമതലയേറ്റു
01:31 AM Jan 24, 2023 | Deepika.com