കണ്ണൂർ: വേതന വർധന ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ഇന്നുമുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. ജില്ലാകളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തൊഴിലാളി സംഘടനകളുടെയും പെട്രോൾ പമ്പ് ഉടമകളുടെയും യോഗം ചേർന്നിരുന്നു.
തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം എഡിഎം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമായത്. ഫെബ്രുവരി ഏഴിന് വീണ്ടും ചർച്ച നടത്തും.
ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം. മനോജ്, ട്രേഡ് യൂണിയൻ നേതാക്കളായ കെ.പി. സഹദേവൻ, എ. പ്രേമരാജൻ (സിഐടിയു), ജോസ് ജോർജ് പ്ലാത്തോട്ടം, എ.ടി. നിഷാത്ത് (ഐഎൻടിയുസി), എം. വേണുഗോപാലൻ (ബിഎംഎസ്), പെട്രോൾ പമ്പ് ഉടമകളെ പ്രതിനിധീകരിച്ച് കെഡിപിഡിഎ ജില്ലാ പ്രസിഡന്റ് ടി.വി. ജയദേവൻ, സെക്രട്ടറി എം. അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു
01:31 AM Jan 24, 2023 | Deepika.com