തളിപ്പറമ്പ് മണ്ഡലത്തിൽ സ്കൂളുകളുടെ നവീകരണത്തിന് 7.05 കോടി
01:29 AM Jan 24, 2023 | Deepika.com
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 7.05 കോടി രൂപയുടെ ഭരണാനുമതിയായി. ചേലേരി ഗവ. എൽപി സ്കൂൾ നവീകരണത്തിന് രണ്ടുകോടി രൂപയും, ഗവ. ഹൈസ്കൂൾ ചെറിയൂരിന് 1.85 കോടിയും, ഗവ. മാപ്പിള യുപി സ്കൂൾ തളിപ്പറമ്പ 1.70 കോടി, ഐ എംഎൻജിഎച്ച്എസ്എസ് മയ്യിൽ 1.50 കോടി എന്നിങ്ങനെയാണ് ഭരണാനുമതി ലഭ്യമായതെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ അറിയിച്ചു.