ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരണം ഇന്ന്
01:29 AM Jan 24, 2023 | Deepika.com
കണ്ണൂർ: പാട്യം ഗോപാലന് സ്മാരക പഠന ഗവേഷണ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ചരമദിനമായ ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. "മതം, ദേശീയത, ഭരണഘടന' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാര്‍ വൈകുന്നേരം അഞ്ചിന് കെ.കെ. ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍ വിഷയാവതരണം നടത്തും. പാട്യം ഗോപാലന് സ്മാരക പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കും.