പയ്യാവൂർ: ഈ വർഷത്തെ ദേശീയ ശാസ്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മടമ്പം പികെഎം കോളജ് സംഘടിപ്പിക്കുന്ന ദ്വിദിന നാഷണൽ സെമിനാറിന്റെ ലോഗോയും ബ്രോഷറും മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ടി.പി. അഷ്റഫ്, പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി, വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു, പ്രകാശൻ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 24,25 തീയതികളിലായി "സുസ്ഥിര ഭാവിക്കായുള്ള ശാസ്ത്ര-സാങ്കേതികവിദ്യ' എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്.
നാഷണൽ സെമിനാർ: ലോഗോ പ്രകാശനം നടത്തി
01:29 AM Jan 24, 2023 | Deepika.com