കൗൺസിലർമാരുടെ റെയിൽവേ സ്റ്റേഷൻ മാർച്ച് ഇന്ന്
01:26 AM Jan 24, 2023 | Deepika.com
കണ്ണൂർ: റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമി സ്വകാര്യ കന്പനിക്ക് പാട്ടത്തിന് നൽകിയ നടപടിക്കെതിരേ കോർപറേഷൻ കൗൺസിലർമാർ ഇന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കണ്ണൂരിന്റെ റെയിൽവേ വികസനത്തിനും നഗര വികസനത്തിനും തടസമാകുന്ന രീതിയിലുള്ള ഭൂമിയുടെ പാട്ടക്കാരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. രാവിലെ പത്തിന് കോർപറേഷൻ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിക്കും. എംപിമാരായ ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി. സുമേഷ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.