കൊച്ചി: രണ്ടാമത്തെ റോറോ സര്‍വീസ് ഇന്നലെ മുതല്‍ പുനരാരംഭിക്കുമെന്ന കൊച്ചി കോർപ റേഷൻ സെക്രട്ടറിയുടെ ഉറപ്പ് പാലിക്കാത്തിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തില്‍ റോറോ സര്‍വീസിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തി.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യാത്രക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. രണ്ടാമത്തെ റോറോ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രണ്ടാമത്തെ റോറോ സര്‍വീസ് ആരംഭിക്കുമെന്നു ഉറപ്പു നല്‍കിയിരുന്നതാണ്.
എന്നാല്‍ സെക്രട്ടറി വാക്ക് പാലിച്ചില്ല. ഇതേതുടര്‍ന്നാണ് സര്‍വീസ് തടഞ്ഞ് സമരം സംഘടിപ്പിച്ചത്. അഡ്വ.ആന്റണി കുരീത്തറ സമരം ഉദ്ഘാടനം ചെയ്തു. ഷമീര്‍ വളവത്ത് അധ്യക്ഷത വഹിച്ചു. ഇന്നു മുതല്‍ രണ്ടാമത്തെ റോറോ സര്‍വീസ് സര്‍വീസ് നടത്തുമെന്നു സെക്രട്ടറി ഉറപ്പു നല്‍കിയതിന് തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
റോറോ സര്‍വീസ്: കോർപറേഷൻ സെക്രട്ടറി വാക്കു വിഴുങ്ങി; പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി
01:22 AM Jan 24, 2023 | Deepika.com