കൊച്ചി: ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) അഞ്ചാമത് എഡിഷന് 27 മുതല്‍ 29 വരെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നടക്കും. 27ന് രാവിലെ 11നു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
നീളമേറിയ കടല്ത്തീരമുള്ളതിനാല് ദക്ഷിണേന്ത്യയുടെ മാരിടൈം കവാടമായ കേരളത്തിലെ ഏത് കാലാവസ്ഥയിലും ഉപയോഗയോഗ്യമായ തുറമുഖമായ കൊച്ചിയാണ് പ്രദര്‍ശനത്തിന് വേദിയാണെന്നത് ഏറെ പ്രസക്തമാണെന്ന് സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ആഗോള മാരിടൈം കപ്പല്പ്പാതയോടുള്ള സാമീപ്യവും പാശ്ചാത്യപൗരസ്ത്യരാജ്യങ്ങള്ക്കിടയിലെ കച്ചവടമാര്ഗത്തിലെ തന്ത്രപരമായ കിടപ്പും കൊച്ചിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ഉപകരണങ്ങള്‍, മറ്റു സേവനദാതാക്കള്‍ എന്നിവയ്ക്ക് കൊച്ചി ആസ്ഥാനമായി വന്ഡിമാന്ഡാമുള്ളത്. ഈ പശ്ചാത്തലത്തില്‍ ബോട്ടുകള്‍ക്കും മറൈന്‍ ഉപകരണങ്ങള്ക്കുമെന്നതിനു പുറമെ എല്ലായിനം വാട്ടര്‍ സ്പോര്‍ട്സിനും ഐബിഎംഎസ് വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ 27 മുതല്‍
01:22 AM Jan 24, 2023 | Deepika.com