കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ഉയരെയുടെ ഭാഗമായി ആരംഭിച്ചന്ധ കരിയർ പാത്ത്ന്ധ പദ്ധതിയുടെ ആദ്യഘട്ടം 27ന് പൂർത്തിയാകും. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റികളിലെ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും ഇഷ്ട മേഖലകളിൽ പ്രവേശനം ലഭ്യമാക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് കരിയർ പാത്ത്.
സെൻട്രൽ യൂണിവേഴ്സിറ്റികളിലെ പ്രവേശന പരീക്ഷകളിൽ ജില്ലയിൽ നിന്ന് ആയിരം വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പദ്ധതിക്ക് വീക്യാൻ സോഷ്യൽ എൻജിനിയറിംഗ് കൂട്ടായ്മയും സഫയർ ഫ്യൂച്ചർ അക്കാദമിയുമാണ് എല്ലാവിധ പിന്തുണയും നൽകുന്നത്. ന്ധകരിയർ പാത്ത് ന്ധആറു ദിവസം കൊണ്ട് ജില്ലയിലെ 38 ഹയർസെക്കൻഡറി സ്കൂളുകളിൽ ആദ്യഘട്ടം പൂർത്തീകരിച്ചു. ആയിരത്തിലധികം വിദ്യാർഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റികളെക്കുറിച്ചും അവിടെ നിലവിലുള്ള കോഴ്സുകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർഥികളുടെ സംശയങ്ങൾ മാറ്റിയെടുക്കുന്നതിനും വിദ്ധക്തരായ ഫാക്കൽറ്റിക്കളുടെ സേവനവും ലഭ്യമാക്കിയിരുന്നു.
ജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിയർ പാത്ത് നടപ്പാക്കുക ഓറിയന്േറഷൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളിൽ നിന്നും സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികളെ കണ്ടെത്തുകയും ഇത്തരത്തിൽ കണ്ടെത്തുന്ന വിദ്യാർഥികൾക്ക് ഈ മാസം അവസാനം പദ്ധതിയുടെ രണ്ടാംഘട്ടം എന്നുള്ള രീതിയിൽ പ്രീ ടെസ്റ്റ് നടത്തുകയും പ്രസ്തുത പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കാണ് തുടർന്ന് പരിശീലനം നൽകുന്നത്. ഓരോ സ്കൂളിലും കരിയർ പാത്ത് പദ്ധതിയുടെ ഏകോപനത്തിനുവേണ്ടി ഓരോ അധ്യാപകർക്ക് ചുമതലയും നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ കരിയർ പാത്ത് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാവുന്നു
01:10 AM Jan 24, 2023 | Deepika.com