ഇൻസ്ട്രക്ടർ നിയമനം
01:08 AM Jan 24, 2023 | Deepika.com
കൽപ്പറ്റ: മാനനന്തവാടി ഗവ. എൻജിനിയറിംഗ് കോളജിൽ കംപ്യൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിൽ ഡിപ്ലോമ/ ബി ടെക്, പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുള്ള പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് രാവിലെ 10.30 ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്: 04935 257320.