ചെറുതോണി: സാമൂഹിക പ്രതിബദ്ധത പുലർത്തേണ്ട മേഖലയാണ് സഹകരണ പ്രസ്ഥാനമെന്നും അതിനു അപചയം സംഭവിക്കുന്പോഴാണു കരുവന്നൂർ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും സി.പി. ജോണ്. കേരള സഹകരണ ഫെഡറേഷൻ ഏഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. സാജു, എ. രാജീവ്, പ്രീമ മനോജ്, കൃഷ്ണൻ കോട്ടുമല, വി.കെ. രവീന്ദ്രൻ, കെ. സുരേഷ് ബാബു, ഡി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
ഫെഡറേഷൻ ചെയർമാനായി സി.എൻ. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറിയായി എം.പി. സാജു എന്നിവരുൾപ്പെടെ 21 അംഗ എക്സിക്യൂട്ടീവിനെയും 65 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
സഹകരണ ഫെഡറേഷൻ സമ്മേളനം സമാപിച്ചു
12:25 AM Jan 24, 2023 | Deepika.com