തൊടുപുഴ: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. ലീഗ് ഹൗസ് പരിസരത്തുനിന്നു ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി പോലീസ് സ്റ്റേഷനു മുന്പിൽ സമാപിച്ചപ്പോൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദ് അധ്യക്ഷത വഹിച്ചു. പി.എം. നിസാമുദീൻ, അൻഷാദ് കുറ്റിയാനി, ആഷിഖ് റഹീം, കബീർ പനച്ചിക്കൽ, പി.ഇ. നൗഷാദ്, ഫൈസൽ പള്ളിമുക്കിൽ, ഷബീർ മുട്ടം, ആസാദ് സിദ്ധീഖ്, വി.എം. ജലീൽ എന്നിവർ പ്രസംഗിച്ചു.
യൂത്ത് ലീഗ് പ്രതിഷേധിച്ചു
12:25 AM Jan 24, 2023 | Deepika.com