മാന്നാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. ഇന്നലെ രാത്രി കോയിക്കൽ ജംഗ്ഷനു സമീപം എതിർ ദിശകളിൽനിന്നു വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ചെന്നിത്തല തൃപെരൂന്തറ തേവർകടവിൽ അർജുൻ, ചെന്നിത്തല കൊച്ചാലുംമൂട് വീട്ടിൽ നിർമല എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിർമലയുടെ നില അതീവ ഗുരുതരമാണ്. നിർമല പരുമല സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പരിക്കേറ്റ അർജുനും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയു ടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്നു.
ബൈക്കുകൾ കൂട്ടിയിടിച്ചു പരിക്ക്
12:13 AM Jan 24, 2023 | Deepika.com