മങ്കൊമ്പ്: കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതോത്തര രജത ജൂബിയുടെ ഭാഗമായി സഭൈക്യ വാരത്തിന്റെ സമാപനമായ നാളെ ചങ്ങനാശേരി എക്യൂമെനിക്കൽ മുവ്മെന്റിന്റെ സഹകരണത്തോടെ എക്യൂമെനിക്കൽ സംഗമം നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടി സിഎസ്ഐ മധ്യകേരള മുൻ ബിഷപ് റൈറ്റ് റവ.തോമസ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്യും.
കുട്ടനാട്, ചങ്ങനാശേരി മേഖലകളിലെ വിവിധ സഭകളിലെ വൈദികർ, അൽമായർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടികൾക്ക് വികാരി ജേക്കബ് പാറയ്ക്കൽ, ചങ്ങനാശേരി അതിരൂപത എക്യൂമെനിക്കൽ മുമെൻറ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോലിൽ, ബ്രദർ ക്രിസ്, ബേബിച്ചൻ പുത്തൻപുര, ജെസ്റ്റിൻ ബ്രൂസ്, കോ-ഓർഡിനേറ്റർ ജോസുകുട്ടി കുട്ടംമ്പേരൂർ എന്നിവർ പ്രസംഗിക്കും.
എക്യുമെനിക്കൽ സംഗമം
12:13 AM Jan 24, 2023 | Deepika.com