മാലോം: സംസ്ഥാന സ്കൂള്‍ കബഡി മത്സരത്തില്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി മത്സരത്തില്‍ തിളങ്ങി സഹോദരിമാരായ സി.എസ്.മഡോണയും സി.എസ്.ആന്‍സിയും. മാലോത്ത് കസബ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. മഡോണ പ്ലസ്ടുവിലും ആന്‍സി പ്ലസ് വണ്ണിലുമാണ് പഠിക്കുന്നത്. മാലോം കുറ്റിത്താന്നി സ്വദേശികളായ ചിലമ്പിമറ്റത്തില് സാബുവിന്റെയും സില്‍ജയുടെയും മക്കളാണ്. കൊന്നക്കാട് സ്വദേശി ധന്യയാണ് കോച്ച്.
ഒരാഴ്ച മുമ്പ് നിര്‍മിച്ച
റോഡ് തകർന്നു
കുണ്ടംകുഴി: ഒരാഴ്ച മുമ്പ് റീടാറിംഗ് നടത്തിയ കുണ്ടംകുഴി-പാണ്ടിക്കണ്ടം-പെര്‍ളടുക്കം റോഡ് തകരാന്‍ തുടങ്ങി.
പലയിടത്തും ടാറിംഗ് ഇളകാനും കുഴികള്‍ രൂപപ്പെടാനും തുടങ്ങി. ജില്ലാ പഞ്ചായത്ത് 1.65 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.
റോഡ് പ്രവൃത്തിയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കബഡിയില്‍ സഹോദരിമാര്‍ക്ക് വെള്ളിത്തിളക്കം
01:02 AM Jan 23, 2023 | Deepika.com