പെരിയ: സാമൂഹ്യമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നതും പഠനരംഗത്ത് മികവ് തെളിയിച്ചിട്ടുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചുയരാനുള്ള കൈത്താങ്ങ് നല്‍കുന്നതിനായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്കഫോള്‍ഡ് പദ്ധതിയുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശില്പശാല നടത്തി. പദ്ധതിയിലേക്ക് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്.വെങ്കടേശ്വര്ലുവും വിവിധ വകുപ്പുകളിലെ അധ്യാപകരും കുട്ടികളുമായി സംവദിച്ചു. പദ്ധതിക്ക് എല്ലാവിധ സഹായങ്ങളും സര്‍വകലാശാല ഉറപ്പുനല്‍കി.
സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത തൊഴില്‍ മേഖലകളിലേക്ക് പറന്നുയരാനുള്ള വ്യത്യസ്ത സാധ്യതകള്‍ വിസി വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എം മുരളീധരന് നമ്പ്യാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി.നാരായണ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സര്‍വകലാശാലയിലെ വൈറോളജി വിഭാഗം പ്രഫസറും സ്കഫോള്‍ഡ് പദ്ധതിയുടെ സര്‍വകലാശാല കോ-ഓര്‍ഡിനേറ്ററുമായ ഡോ.രാജേന്ദ്ര പിലാങ്കട്ട, സ്കൂള്‍ ഓഫ് എജ്യുക്കേഷന്‍ മേധാവി ഡോ.മുസ്തഫ, ഫിസിക്സ് വിഭാഗത്തിലെ ഡോ.സ്വപ്ന, മൈക്രോബയോളജി വിഭാഗത്തിലെ ഡോ.എം.അശോക് കുമാര്‍, ഡോ.ഗ്രേസ് രാജി, ഡോ.എം.മുകേഷ്, ജെസിഐ ട്രെയിനര്‍ വേണുഗോപാലന്‍, കരിയര്‍ ഗൈഡും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവുമായ മുഹമ്മദ് നിസാര്‍ പെര്‍വാഡ് എന്നിവര്‍ ക്ലാസെടുത്തു.
എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.എം.മധുസൂദനന്, കെ.പി.രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
സ്കഫോള്‍ഡ് പദ്ധതിയുമായി കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാല
01:06 AM Jan 22, 2023 | Deepika.com