കു​വൈ​റ്റിന് ന​ന്ദി പ​റ​ഞ്ഞ് ഇ​ന്ത്യ​ൻ സ​മൂ​ഹം

11:01 PM Aug 03, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: കൊ​വി​ഡ് പ്ര​തി​സ​ന്ധി സ​മ​യ​ത്ത് രാ​ജ്യ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും ന​ൽ​കി​യ കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നും കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നും ന​ന്ദി അ​റി​യി​ച്ച് സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്നു​ള്ള പോ​രാ​ട്ട​ത്തി​ത്തി​ന് കു​വൈ​റ്റി​ന് ന​ന്ദി അ​റി​യി​ച്ച സ്ഥാ​ന​പ​തി ഇ​ന്ത്യ​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഒ​പ്പം ഇ​ന്ത്യ​ക്ക് കു​വൈ​റ്റ് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ന് ന​ന്ദി അ​റി​യി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി ന്ധ​കോ​വി​ഡി​നെ​തി​രെ ഇ​ന്ത്യ കു​വൈ​റ്റ് സം​യു​ക്ത​പോ​രാ​ട്ടം ന്ധ ​എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​വൈ​റ്റി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മേ​ധാ​വി​കാ​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അം​ബാ​സ​ഡ​ർ അ​ലി സു​ലൈ​മാ​ൻ അ​ൽ സ​ഈ​ദ്, വ്യ​വ​സാ​യ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ക​രീം താ​ക്കി, കു​വൈ​റ്റ് പോ​ർ​ട്ട് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ശൈ​ഖ് യൂ​സ​ഫ് അ​ബ്ദു​ല്ല അ​സ്‌​സ​ബാ​ഹ്, കു​വൈ​റ്റ് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​മാ​ൽ ഹാ​ദി​ൽ അ​ൽ ജ​ലാ​വി, കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സു​ഫ് അ​ൽ ഫൗ​സാ​ൻ, കു​വൈ​റ്റ് റെ​ഡ് ക്ര​സ​ൻ​സ്റ് സൊ​സൈ​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അ​ൻ​വ​ർ അ​ൽ ഹ​സാ​വി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി നൂ​റു​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ