ഷാർജ: മാർത്തോമ്മ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ഇടവകയിലെ അംഗങ്ങളും സഖ്യം പ്രവർത്തകരും ഉൾപ്പെടെ ഏകദേശം 130 പേർ രക്തദാനത്തിൽ പങ്കെടുത്തു. സഖ്യം പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം ഉദ്്ഘാടനകർമ്മം നിർവഹിച്ചു. സഹ വികാരി റവ. ജോബി തോമസ് സാമുവേൽ, കണ്‍വീനർമാരായ സജീവ് ജേക്കബ്, ലിജോ തോമസ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഷാർജ മാർത്തോമ്മ യുവജനസഖ്യം രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
11:00 PM Aug 03, 2021 | Deepika.com