ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ഓൾ അമേരിക്കൻ മലയാളി ഇൻവിറ്റേഷണൽ ഓപ്പണ്‍ ടൂർണമെന്റിന്റെ ഭാഗമായാണ് മുപ്പത്തഞ്ചു വയസിനുമേൽ പ്രായമുള്ളവർക്കായി പ്രത്യേക ടൂർണമെന്റ് നടന്നത്. അഞ്ചു ടീമുകളിലായി 75 കളിക്കാർ പങ്കെടുത്തു.
അബി ഉച്ചാലിൽ (ഡാളസ് ഡയനാമോസ് ക്ലബ്) മികച്ച കളിക്കാരനുള്ള എംവിപി ട്രോഫിയും, കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും നേടി. മൈക്കിൾ ജോണ്‍ (ഡാളസ് ഡയനാമോസ്) ഇരു ടൂർണമെന്റിലേയും മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
സണ്ണി ജേക്കബിനു പ്രത്യേക ആദരം
ടെക്സാസ് ലെജൻഡ്സിനെ പ്രതിനിധീകരിച്ചു 72 വയസിൽ കളത്തിലിറങ്ങിയ ടൂർണമെന്റിലെ ഏറ്റവും മുതിർന്ന കളിക്കാരനായ സണ്ണി ജേക്കബിനെ (ഡാളസ് ഡയനാമോസ്) പ്രത്യക പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. നാൽപതാം വർഷത്തിലെത്തി നിൽക്കുന്ന അമേരിക്കയിലെ ആദ്യകാല മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ തുടക്കകാരനുമാണ് സാമൂഹ്യ പ്രവർത്തകൻ കൂടിയായ സണ്ണി ജേക്കബ്. മൂന്നാംതലമുറയിലെ യുവനിരയും ഇപ്പോൾ ഈ ക്ലബിൽ കളിക്കുന്നുണ്ട്.
ടൂർണമെന്റിൽ പങ്കെടുത്ത 55 വയസിനുമേൽ പ്രായമുള്ള പത്തു കളിക്കാർക്കു പ്രത്യേക പുരസ്കാരങ്ങൾ നൽകി. പ്ലാറ്റിനം സ്പോണ്സർ സെബി പോളിൽ (സ്കൈ ടവർ റിയാലിറ്റി) നിന്നും ജേതാക്കൾക്കുള്ള പുരസ്കാരം ടെക്സസ് ലെജൻഡ് ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള അവാർഡ് ദാനം മാത്യു ചാക്കോ(മാത്യു സിപിഎ) നിർവഹിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ