മോട്ടർ ഗ്രോവ് അമ്മ വഴി ഇടവക സമൂഹത്തിന് ലഭിക്കുന്ന വലിയ സംരക്ഷണത്തിനു അനുഗ്രഹങ്ങൾക്കും കൃതജ്ഞത പറയുന്നതോടൊപ്പം കൊറോണോ ഭീതിയിൽ നിന്നും ലോകജനതയെ രക്ഷിക്കുവാൻ ഇടവക ഒന്നുചേർന്ന് ദൈവസന്നിധിയിൽ പ്രാർഥിക്കുവാനുള്ള അവസരമായി ഈ തിരുനാൾ ആചരണത്തെ കാണണമെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാൽ അറിയിച്ചു.
ഓഗസ്റ്റ് 8 ഞായറാഴ്ച 10ന്് അഭി. മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് കൊടിയേറ്റവും ഉണ്ടായിരിക്കും. ഓഗസ്റ്റ് 9 തിങ്കളാഴ്ച വൈകീട്ട് 6.30 ന് റവ. ഫാ. ബാബു മഠത്തിപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിലുള്ള വിശുദ്ധ ബലി അർപ്പിക്കും. ഓഗസ്റ്റ് 10 ചൊവ്വാഴ്ച വൈകിട്ട് 6.30ന് റവ. ഫാ.ബിൻസ് ചേത്തലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധബലിയും നൊവേനയും നടത്തപ്പെടും. ഓഗസ്റ്റ് 11 ബുധനാഴ്ച വൈകിട്ട് 6.30ന് നടത്തുന്ന തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കാർമികത്വം വഹിക്കും. യുവജന ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 12 വ്യാഴാഴ്ച വൈകിട്ട് 6.30ന് റവ. ഫാ. ജോസഫ് തച്ചാറ, റവ. ഫാ. മെൽബിൻ മംഗലത്ത്, റവ. ഫാ.ജോബി വെള്ളുക്കുന്നേൽ എന്നിവരുടെ കാർമ്മികത്വത്തിൽ ദിവ്യബലി, നൊവേന, ജീവകാരുണ്യ ആരാധന, കുന്പസാരം; തുടർന്നു നവവൈദികരുംമായിട്ടുള്ള സൗഹൃദ സംവാദവും നടത്തപ്പെടും.
ഓഗസ്റ്റ് 13 വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടത്തുന്ന ദിവ്യബലിയും നൊവേനക്കും റവ. ഫാ. ടോമി വട്ടുകുളം കാർമ്മികത്വം വഹിക്കും. തുടർന്ന് കപ്ലോൻ വാഴ്ചയും വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ അരങ്ങേറും . ഓഗസ്റ്റ് 14 ശനിയാഴ്ച വൈകിട്ട് 6.30ന് ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകയോടൊപ്പം നടത്തുന്ന ദിവ്യബലിയിലും നൊവേനക്കും റവ. ഫാ. എബ്രഹാം മുത്തോലത്ത് റവ. ഫാ. തോമസ് കടുകപ്പള്ളി എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് ലോങ്ങ് ഐലൻറ് (ന്യൂയോർക്ക്) താളലയം തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ന്ധന്ധമാന്ത്രികച്ചെപ്പ്’’ എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10ന് നടത്തുന്ന ആഘോഷമായ തിരുനാൾ റാസക്ക് റവ. ഫാ. ജോസ് തറയ്ക്കൽ, റവ. ഫാ. ജോർജ് ദാനവേലിൽ, റവ. ഫാ. ടോമി ചെള്ളകണ്ടം, റവ. ഫാ. ജോസഫ് തച്ചാറ, റവ.ഫാ. മെൽവിൻ മംഗലത്ത് എന്നിവർ കാർമ്മികരായി പങ്കെടുക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം, കഴുന്ന് എടുക്കൽ, ലേലം, സ്നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 16 തിങ്കളാഴ്ച വൈകിട്ട് 6ന് മോണ്‍. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ സെമിത്തേരിയിൽ ഒപ്പീസും തുടർന്ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ വർഷത്തെ തിരുനാൾ കമ്മിറ്റി കണ്‍വീനറായ ശ്രീ പോൾസണ്‍ കുളങ്ങരയൊടെപ്പം കൈക്കാരന്മാരായ സാബു നടുവീട്ടിൽ, സണ്ണി മേലേടം, ജോമോൻ തെക്കേപ്പറന്പിൽ, സിനി നേടുംതുരുത്തിയിൽ, ക്രസ്സ് കട്ടപ്പുറം, ഓഫീസ് സെക്രട്ടറി സി.സിൽ വേരിയസ് എന്നിവർ തിരുനാൾ ആഘോഷങ്ങളുടെ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംന്പേൽ