ജനിച്ചു മാസങ്ങൾക്കുശേഷം ഇറ്റലിയിലെത്തിയ ജേക്കബ് പത്താം വയസിൽ തന്നെ കായിക രംഗത്ത് പരിശീലനം ആരംഭിച്ചു. പിന്നീട് റോമിലേക്ക് മാറി, പങ്കാളി നിക്കോളുമായി ജീവിതം ആരംഭിച്ചു. 2019 ആന്റണിയും 2021 ൽ മെഗനും (രണ്ടുമക്കൾ) ഇവർക്ക് ജനിച്ചു. 19ാം വയസിലായിരുന്നു നിക്കോളുമായി ജേക്കബ്സ് സൗഹൃദം സ്ഥാപിച്ചത്.
2021ൽ സാവനയിൽ നടന്ന 100 മീറ്റർ മത്സരത്തിൽ 9.95 സെക്കൻഡ് കൊണ്ടു ഓടിയെത്തി ഇറ്റാലിയൻ റെക്കോർഡിന് ഉടമയായി.
ഒളിന്പിക് 100 മീറ്ററിൽ മെഡൽ പ്രതീക്ഷിച്ചിരുന്ന പലരെയും അദ്ഭുതപ്പെടുത്തിയാണ് ജേക്കബ്സ് വേഗതയേറിയ ഓട്ടക്കാരനായത്. 9.8 സെക്കൻഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 9.84 സെക്കന്േറാടെ അമേരിക്കയുടെ ഫ്രഡ്കേർലി വെള്ളിയും, 9.89 സെക്കന്േറാടെ കാനഡയുടെ ആന്ദ്രെ ഡിഗ്രാസ് വെങ്കലവും കരസ്ഥമാക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ