സെന്റ് മേരീസ് ഇടവകക്കുവേണ്ടി വികാരി ഫാ. തോമസ് മുളവനാൽ, സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സിസ്റ്റർമാരുടെയും അധ്യാപകരുടെയും കൈക്കാരൻമാരുടെയും സാന്നിധ്യത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.
കുട്ടികളിൽ വിശ്വാസ തീക്ഷണത നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും മതാധ്യാപകർ ചെയ്തുവരുന്ന സേവനങ്ങളെ ദാനവേലിൽ അച്ഛൻ പ്രശംസിച്ചു. മതബോധന സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തദവസരത്തിൽ വിതരണം ചെയ്തു. നാഷണൽ ചാന്പ്യൻഷിപ് കരസ്ഥമാക്കിയ അലക്സ് ചക്കാലക്കലിന് പ്രത്യേക സമ്മാനം നൽകി. അടുത്ത അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്രമീകരണങ്ങൾക്ക് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറയും കൈക്കാരൻമാരും നേതൃത്വം നൽകി.
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംന്പേൽ