കുവൈറ്റില്‍ നേരിയ ഭൂചലനം

04:48 PM Aug 02, 2021 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്ത് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.കുവൈറ്റിലെ മനഖീഷ് മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍റിഫിക് റിസർച്ചിന്‍റെ കുവൈറ്റ് നാഷണൽ നെറ്റ്‌വർക്ക് ഫോർ സീസ്മിക് മോണിറ്ററിംഗ് സൂപ്പർവൈസർ ഡോ. അബ്ദുള്ള അൽ എനേസി പറഞ്ഞു.

കുവൈറ്റ് സമയം രാവിലെ 11:31 അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി.

റിപ്പോർട്ട് : സലിം കോട്ടയിൽ