നോർത്ത് ഹെംപ്സ്റ്റഡ് മലയാളി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡിൻസിൽ ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. നോർത്ത് ഹെംസ്റ്റഡ് ഡമോക്രാറ്റിക് പാർട്ടി വൈസ് ചെയർമാൻ കളത്തിൽ വർഗീസ് അധ്യക്ഷത വഹിച്ചു. കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കുറാൻ, കോണ്ഗ്രസ് നേതാവും വ്യവസായിയുമായ ശുദ്ധ് പ്രകാശ് സിംഗ് തുടങ്ങി ഒട്ടനവധി കമ്യൂണിറ്റി നേതാക്ക·ാർ സംസാരിച്ചു.
കൗണ്ടിയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവായ ലോറാ കുറാന്റെ നേതൃത്വവും പ്രവർത്തനങ്ങളും വളരെ പ്രശംസനീയമാണെന്ന് ഏവരും അഭിപ്രായപ്പെടുകയും, ലോറാ കുറാന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
ചോദ്യോത്തരവേളയിൽ ഇന്ത്യക്കാരുടെ വരുംതലമുറയെ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പഠിപ്പിക്കുവാൻ ഒരു ലൈബ്രറിയും മ്യൂസിയവും അത്യാവശ്യവുമാണെന്ന് പലരും നിർദേശിച്ചു. ഈ ആവശ്യം ലോറാ കുറാൻ അംഗീകരിക്കുകയും അതിനുവേണ്ടി ഒരു പ്രൊജക്ട് വിശദമായി തയാറാക്കി കൗണ്ടിയിൽ നൽകുവാൻ നിർദേശിക്കുകയും ചെയ്തു.
മീറ്റിംഗിന്റെ സംഘാടകസമിതി അംഗങ്ങളായ വർഗീസ് കെ. ജോസഫ്, ജോർജ് പറന്പിൽ, ഫിലിപ്പോസ് കെ. ജോസഫ്, സജി മാത്യു, സലോമി തോമസ് എന്നിവരെ ലോറാ കുറാൻ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബോബി മാത്യൂസിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം