അബുദാബി: മാർത്തോമാ ഇടവകയുടെ സേവന വിഭാഗമായ വിആർ അറ്റ് യുവർ സർവീസ് - ’വെയ്സ് ’ - ന്റെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം 30ന് വൈകിട്ട് 6ന് സൂം പ്ലാറ്റ് ഫോമിൽ നടക്കും. കേരളത്തിന്റെ റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർഥികൾക്കായി മോട്ടിവേഷണൽ സ്പീച്ച് നടത്തുകയും ചെയ്യും. ഇടവക വികാരി റവ. ജിജു ജോസഫ് , സഹ വികാരി അജിത് ഈപ്പൻ തോമസ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കും, സൂം ലിങ്ക് ലഭിക്കുന്നതിനുമായി 050 6121512 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ് .
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദാബി മാർത്തോമ്മാ ഇടവകയുടെ ’വെയ്സ്’ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച
11:17 PM Jul 29, 2021 | Deepika.com