കുവൈറ്റ് സിറ്റി : കുവൈറ്റിൽ 941 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 395,479 ആയി. വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന അഞ്ചുപേർകൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2303 ആയി.
7.51 ശതമാനമാണ് ഇന്നത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.13 ശതമാനമാണ് .1365 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 380,175 കോവിഡ് മുക്തരായി. 13,001 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 310 പേരും കോവിഡ് വാർഡിൽ 998 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 941 പേർക്ക് കോവിഡ്; 5 മരണം
11:07 PM Jul 29, 2021 | Deepika.com