കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് കുവൈറ്റിൽ മരണപ്പെട്ട നിർധനരായ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം അനുവദിച്ച കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കുവൈറ്റ് കെഎംസിസി ചരിത്രപരമായ ഈ തീരുമാനമെടുത്ത അംബാസഡർക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുന്നതായി കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ഷറഫുദീൻ കണ്ണേത്ത് പറഞ്ഞു.
കോവിഡ് ബാധിച്ച് മരണപ്പെട്ട കുവൈറ്റിലെ പ്രവാസികളുടെ ആശ്രിതർക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും സഹായം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കഴിഞ്ഞ വർഷം അംബാസഡറെ സന്ദർശിച്ചപ്പോൾ കുവൈറ്റ് കെ എംസിസി ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന്റെ സാധുത പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അംബാസഡർ നൽകിയ ഉറപ്പാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച 120 ദിനാറിൽ കുറഞ്ഞ ശന്പളക്കാരായ കന്പനി തൊഴിലാളികളുടെ ആശ്രിതർക്കു കൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
പ്രവാസികളുടെ ആശ്രിതർക്ക് സഹായധനം: സ്വാഗതം ചെയ്ത് കുവൈറ്റ് കെഎംസിസി
10:58 PM Jul 29, 2021 | Deepika.com