ഉച്ചകഴിഞ്ഞു രണ്ടിന് ഇടവക വികാരി ഫാ. ക്രിസ്റ്റി പറന്പുകാട്ടിലും, പാരീഷ് കമ്മറ്റി അംഗങ്ങളും ചേർന്ന് കൊടിയിറക്കിയതോടെ ഈ വർഷത്തെ തിരുനാളാഘോഷങ്ങൾക്കു സമാപനമായി.
ജൂലൈ 15 നു ഫാ. ക്രിസ്റ്റി പറന്പുകാട്ടിൽ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ദിവസേന വി. കുർബാനയും ആരാധനയും നൊവേനയും വചന സന്ദേശവും ദേവാലയത്തിൽ ഭക്ത്യാദരപൂർവം നടന്നു. വി. അൽഫോൻ സാമ്മയുടെ തിരുശേഷിപ്പ് വണങ്ങാനും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കാനും അനേകരാണ് ഈ ദിവസങ്ങളിൽ ദേവാലയത്തിൽ എത്തിചേർന്നത്.
ഫാ. ജേക്കബ് ക്രിസ്റ്റി പറന്പുകാട്ടിൽ, ഫാ ജോസഫ് പാലക്കൽ , ഫാ. ടോണി മാപ്പറന്പിൽ, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. പയസ് തെക്കേവയലിൽ, ഫാ. റെനി എബ്രഹാം കട്ടയിൽ, ഫാ. ജോസ് കാട്ടേക്കര, ഫാ. ലൂക്ക് കളരിക്കൽ, ഫാ. ജെയിംസ് നിരപ്പേൽ, ഫാ. സോജൻ പുതിയാപറന്പിൽ തുടങ്ങിയ വൈദികർ തിരുനാൾ ദിനങ്ങളിൽ പങ്കെടുത്തു ദിവ്യബലിയും തിരുകർമ്മങ്ങളും അർപ്പിച്ചു.
ജൂലൈ 23 വെള്ളി, 24 ശനി ദിനങ്ങളിൽ നടന്ന കലാപരിപാടികൾ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. കുടുംബ യൂണിറ്റുകളുടെയും, യുവജനങ്ങളുടെയും നേതൃത്വത്തിൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്ന മറ്റനേക കലാപരിപാടികളും, ’മത്തൻ കുത്തിയാൽ...’ എന്ന പേരിൽ ഇടവകയിലെ കലാകാര·ാർ അരങ്ങേറ്റിയ ഹാസ്യനാടകവും ശ്രദ്ധേയമായി. ജൂലൈ 24 നു ദേവാലയ അങ്കണത്തിൽ ഒരുക്കിയ ഭക്ഷ്യമേളയിലെ സ്റ്റാളുകളിൽ കേരളത്തിന്റെ രുചിയൂറുന്ന വിഭവങ്ങൾ ലഭ്യമായിരുന്നു. ഇടവകയിലെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി നടന്ന ’ഗാനമേള’ ആസ്വാദ്യ ഹൃദയങ്ങളെ തൊട്ടുണർത്തുന്നതായി.
കൈക്കാരന്മാരായ സി. വി ജോർജ്, ജയമോൻ ജോസഫ് , സജേഷ് അഗസ്റ്റിൻ, സിജോ ജോസ്, ഷെല്ലി വടക്കേക്കര (സെക്രട്ടറി) എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ