കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോട്ടോഗ്രാഫറും കുവൈറ്റ് മലയാളികളുടെ ഇടയിൽ സുപരിചിതനും കോഴിക്കോട് സ്വദേശിയുമായ അൻവർ സാദത്തിന്റെ നിര്യാണത്തിൽ കുവൈറ്റ് കെഎംസിസി അനുശോചനം രേഖപ്പെടുത്തി.
കെഎംസിസിയുടെ പരിപാടികളിൽ ഫോട്ടോഗ്രാഫറായി സാന്നിധ്യം വഹിച്ച അൻവർ സാദത്ത് സൗമ്യനായ വ്യക്ത്തിത്വത്തിനുടമയായിരുന്നെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനുള്ള ദുഃഖത്തിൽ കുവൈറ്റ് കെ എംസിസിയും പങ്കു ചേരുന്നതായും സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് കെഎംസിസി അനുശോചിച്ചു
08:54 PM Jul 27, 2021 | Deepika.com