കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫർ അൻവർ സാദത്ത് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. ഭാര്യ: അൻസില അനസ്. മക്കൾ: അൻഫെസ്, അൻഫൽ, അൻഫാദ്, അൻഫ. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. കുവൈറ്റിലെ പ്രവാസി സംഘടന പരിപാടികളിലെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈറ്റ് മലയാളികൾക്ക് സുപരിചിതനാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ മലയാളിയായ ഫോട്ടോഗ്രാഫർ കോവിഡ് ബാധിച്ച് മരിച്ചു
12:20 AM Jul 27, 2021 | Deepika.com