കുവൈറ്റ് സിറ്റി : രാജ്യത്ത് 836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 392,617 ആയി. വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന അഞ്ചുപേർകൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 2284 ആയി. 6.99 ശതമാനമാണ് ഇന്നലത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.12 ശതമാനമാണ്. 1112 പേരാണ് ഇന്നലെ രോഗമുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 376,098 രോഗമുക്തരായി. 14,235 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 310 പേരും കോവിഡ് വാർഡിൽ 1097 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 836 പേർക്ക് കോവിഡ്; 5 മരണം
09:08 PM Jul 26, 2021 | Deepika.com