കുവൈറ്റ് സിറ്റി : കുവൈറ്റ് വരുന്ന ഒക്ടോബറോടെ കോവിഡ് സാമുഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. അടുത്ത രണ്ടുമാസത്തിനുള്ളിൽ 70 ശതമാനം ജനങ്ങൾക്കും വാക്സിനേഷൻ നൽകുവാനാണ് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
സാമുഹിക പ്രതിരോധശേഷി നേടുന്നതിന് കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനത്തിലെത്താൻ ഏകദേശം മുപ്പത് ലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ നൽകേണ്ടതുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ മാസത്തോടെ ലക്ഷ്യത്തിൽ എത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വാക്സിൻ ലഭ്യമാകുന്നതോടെ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വർധിപ്പിക്കുനാവുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് സാമുഹിക പ്രതിരോധശേഷി കൈവരിക്കുന്നു
09:05 PM Jul 26, 2021 | Deepika.com