ഷിക്കാഗോ: കോട്ടയം ഇടുവരിയിൽ പരേതനായ ഇ.കെ. ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (94) ഷിക്കാഗോയിൽ നിര്യാതയായി. കൂട്ടിക്കൽ പള്ളിവാതുക്കൽ കുടുംബാംഗമാണ് പരേത.
തലപ്പാടി ഐപിസി സഭാംഗമായിരുന്ന പരേത ദീർഘകാലം സഭാ സഹോദരീസമാജം സെക്രട്ടറിയായും സണ്‍ഡേ സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. തൊണ്ണൂറാമത്തെ വയസിൽ അമേരിക്കയിലെത്തിയ പരേത മക്കളോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നുവെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
മക്കൾ: പരേതയായ സാറാമ്മ ജോർജ്, പാസ്റ്റർ ജോണ്സണ് ഫിലിപ്പ്, ആനി ആൻഡ്രൂസ്, കുര്യൻ ഫിലിപ്പ്, മേരി ഫിലിപ്പ്. മരുമക്കൾ: പരേതനായ പാസ്റ്റർ ജി ജോർജ്, ലാലി ജോണ്സണ്, പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, പ്രിയാ കുര്യൻ ഫിലിപ്പ്, ഷാജി കൂട്ടുമ്മേൽ. പരേതയ്ക്ക് 12 കൊച്ചുമക്കളും,നാലു കൊച്ചുമരുമക്കളും, മൂന്നു പേരക്കുട്ടികളുമുണ്ട്.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 30 വെള്ളിയാഴ്ച നാലിന് നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന അന്ത്യ ശുശ്രൂഷകൾക്കുശേഷം മേരി ഹിൽ സെമിത്തേരിയിൽ സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ ഫിലിപ്പ് (847 912 5578).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഏലിയാമ്മ ഫിലിപ്പ് ഷിക്കാഗോയിൽ നിര്യാതയായി
08:25 PM Jul 26, 2021 | Deepika.com