ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ ഷിക്കാഗോയിലുള്ള ഓർത്തഡോക്സ് സമൂഹം 2021 ജൂലൈ 17 തിയതി ശനിയാഴ്ച ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഒത്തുകൂടി സ്മരണാഞ്ജലികൾ അർപ്പിച്ചു.
മലങ്കരയുടെ ഭാഗ്യ തേജസായ പരിശുദ്ധ പിതാവിന്റെ വേർപാടിൽ അനുശോചിച്ചു ഷിക്കാഗോയിലെ ഓർത്തഡോക്സ് ഇടവകളിലെ വികാരിമാരും, പ്രതിനിധികളും, സഭാവിസ്വസികളും സംസാരിക്കുകയുണ്ടായി.
സന്ധ്യ നമസ്കാരത്തെ തുടർന്ന് ചേർന്ന അനുശോചന യോഗത്തിൽ സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ഹാം ജോസഫ് അധ്യക്ഷത വഹിച്ചു.
പരിശുദ്ധ പിതാവിന്റെ വേർപാടിൽ ഷിക്കാഗോ സമൂഹത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് റവ. ഡിക്കൻ ജോർജ് പൂവത്തൂർ അനുശോചന പ്രമേയം സമർപ്പിക്കുകയുണ്ടായി. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ബെൽവുഡിന്റെയും, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെയും വികാരി റവ. ഫാ. എബി ചാക്കോ പരിശുദ്ധ പിതാവിന്റെ ഷിക്കാഗോ സന്ദർശനത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.
മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സിൽ മെന്പറായ എബ്രഹാം വർക്കി, ഭദ്രാസന മർത്ത മറിയം സമാജം ജനറൽ സെക്രട്ടറി രൂപ ജോണ്‍, ഭദ്രാസന അസംബ്ലി മെന്പർ ജോർജ് പണിക്കർ, സെന്റ് ഗ്രീഗോറിയോസ് കത്തീഡ്രൽ സെക്രട്ടറി ഷിബു മാത്യു, സെന്റ് മേരീസ് ഇടവക സെക്രട്ടറി സിബിൽ ഫിലിപ്പ്, റീജണൽ സണ്‍ഡേ സ്കൂൾ ഡയറക്ടർ ജോണ്‍ സൈമണ്‍, ഷിക്കാഗോ റീജണ്‍ മർത്തമറിയം സമാജം സെക്രട്ടറി മറിയാമ്മ തോമസ്, യുവജന സംഘടനകളെ പ്രധിനിധിക്കരിച്ചു റോഷൻ തോമസ് എന്നിവർ പരിശുദ്ധ ബാവയെ അനുസ്മരിച്ചു സംസാരിച്ചു. എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ മിഡ് വെസ്റ്റ് റീജണൽ പ്രയർ ഫെല്ലോഷിപ്പ് കോഓർഡിനേറ്റർ ഏലിയാമ്മ പുന്നൂസ് കൃതജ്ഞത രേഖപ്പെടുത്തി. സെന്റ് തോമസ് ഓർത്തഡോക്ൾസ് ഇടവക സണ്‍ഡേ സ്കൂൾ പ്രിൻസിപ്പൽ ബീന കോര അനുസ്മരണ സമ്മേളനത്തിന്റെ എംസിആയി പ്രവർത്തിച്ചു.
ഷിക്കാഗോ ഓർത്തഡോക്ൾസ് ഇടകവകളായ സെന്റ് ഗ്രീഗോറിയോസ് ബെൽവുഡ്, സെന്റ് ഗ്രീഗോറിയോസ് ഇൽമസ്റ്റ്, സെന്റ് മേരീസ് ഓക്ക്ലോണ്‍, സെന്റ് തോമസ് ഷിക്കാഗോ എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രമീകരിച്ച അനുസ്മരണ സമ്മേളനത്തിൽ ഇടവക വിശ്വാസികളും പങ്കു ചേർന്നു.
കതോലിക്കാ ബാവ തിരുമേനിക്ക് ഷിക്കാഗോ ഓർത്തഡോക്സ് സമൂഹത്തിന്റെ ആദരാഞ്ജലികൾ
08:24 PM Jul 26, 2021 | Deepika.com